ഇതാ വീണ്ടുമൊരു ബാലറ്റ് മാമാങ്കത്തിന് കേളികൊട്ടുയര്‍ന്നുകഴിഞ്ഞു.
കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം.
അഴിമതിയില്‍ മൂക്കറ്റം മുങ്ങിനില്‍ക്കുന്ന യു ഡി എഫ് എന്ന ജീര്‍ണിച്ച,വെള്ളം കയറിത്തുടങ്ങിയ കപ്പല്‍ ഒരു വശത്ത്;
ജനപക്ഷ വികസനത്തിന്റെയും എണ്ണിയാല്‍ ഒടുങ്ങാത്ത രക്ത മുഖരിതമായ സമര-പോരാട്ടങ്ങളുടെയും കരുത്തുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി മറുവശത്ത്.
കത്തിജ്വലിക്കുന്ന സൂര്യനെ പഴമുറം കൊണ്ട് മറച്ചു കളയാം എന്ന് വ്യാമോഹിക്കുന്ന യു ഡി എഫ് മുന്നണിക്ക് കാലങ്ങളായി തുടരുന്ന, ജാതി-മത-സാമുദായിക ശക്തികളെ പ്രീണിപ്പിച്ചും അഴിമതിപ്പണം കണക്കില്ലാതെ ചെലവഴിച്ചും നടത്തുന്ന വൃത്തികെട്ട പ്രചാര വേലകള്‍ക്കൊപ്പം കപട ഹിന്ദുത്വ വാദികളായ ബി ജെ പി എന്ന വോട്ടു കച്ചവടം തൊഴിലാക്കി ഉപജീവനം കഴിക്കുന്ന രാഷ്ട്രീയ നപുംസകങ്ങളുടെ കൂട്ടത്തിന്റെ പിന്തുണയും അവകാശപ്പെടാന്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ തന്നെ അര്‍ഹത ഉണ്ട്.
ഇവിടെ ഇടതു ജനാധിപത്യ മുന്നണി ജനങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ എണ്ണമറ്റ ക്ഷേമ പദ്ധതികളും, കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ഇടതുപക്ഷം ഉയര്‍ത്തിയ ജനപക്ഷ ബദല്‍ എന്ന് വിശേഷിപ്പിക്കാവുന്ന നയങ്ങളും, ആശയങ്ങളുമാണ് .

അതിരുകള്‍ പുനര്‍ നിര്‍ണ്ണയിച്ചതോടെ മലയോര മേഖലയായ കോന്നിയില്‍ ഇത്തവണ ഇടതുപക്ഷ അടിത്തറ കൂടുതല്‍ ശക്തമായി. ഇടതുസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ ഇടത് അടിത്തറ ശക്തമായതും കോന്നിയില്‍ എല്‍ ഡി എഫിന് അനുകൂല സാഹചര്യമൊരുക്കുന്നു.
1965ല്‍ ആണ് കോന്നി മണ്ഡലം രൂപീകൃതമാകുന്നത്. അന്ന് വരെ പത്തനംതിട്ടയുടെ ഭാഗമായിരുന്നു കോന്നി. 1965ല്‍ കോണ്‍ഗ്രസ്സിലെ പി ജെ തോമസും 67ല്‍ സി പി ഐയിലെ പന്തളം പിആര്‍ 70ല്‍ വീണ്ടും പി ജെ തോമസ് 80,82 വര്‍ഷങ്ങളില്‍ സി പി എമ്മിലെ വി എസ് ചന്ദ്രശേഖരന്‍പിള്ളയും 87ല്‍ എന്‍ ഡി പിയിലെ ചിറ്റൂര്‍ ശശാങ്കന്‍ നായരും 91ല്‍ സി പി എമ്മിലെ എ പത്മകുമാറുമാണ് വിജയിച്ചത്. 96, 2001, 2006 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിലെ അടൂര്‍ പ്രകാശ് തുടര്‍ച്ചയായി വിജയിച്ചു. സി പി എമ്മിലെ എ പത്മകുമാര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വി ആര്‍ ശിവരാജന്‍ എന്നിവരെയാണ് അടൂര്‍ പ്രകാശ് മൂന്ന് കാലയളവിലായി പരാജയപ്പെടുത്തിയത്. പുതിയ കോന്നി മണ്ഡലത്തില്‍ 13 ഗ്രാമപഞ്ചാ യത്തുകളുണ്ട്്. പഴയ റാന്നിയില്‍ നിന്ന് ചിറ്റാറും സീതത്തോടും പത്തനംതിട്ടയില്‍ നിന്ന് മൈലപ്രയും വള്ളിക്കോടും അടൂരില്‍നിന്ന് ഏനാദിമംഗലം പഞ്ചായത്തും പുതിയ കോന്നി മണ്ഡലത്തില്‍ ചേര്‍ന്നു. മലയാലപ്പുഴ, തണ്ണിത്തോട്, കോന്നി, പ്രമാടം, കലഞ്ഞൂര്‍, അരുവാപ്പുലം എന്നിവ കോന്നിയില്‍ തന്നെ നിലനില്‍ക്കുന്നു. നിലവില്‍ മലയാലപ്പുഴ, തണ്ണിത്തോട്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരണത്തിലാണ്. കര്‍ഷകരും കര്‍ഷകതൊഴിലാളികളുമാണ് മണ്ഡലത്തിലെ വോട്ടര്‍മാരിലേറെയും. കോന്നിയില്‍ 82999 പുരുഷന്‍മാരും 96176 വനിതകളുമുള്‍പ്പെടെ 179175 വോട്ടര്‍മാരാണുള്ളത്. എല്‍ ല്‍ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും, മാറിയ രാഷ്ട്രീയ കാലാവസ്ഥയും മണ്ഡലത്തിന്റെ പുതിയ രൂപഘടനയും എല്‍ ഡി എഫിന് ഇടത് കോട്ട നിലനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ അനേകം സവിശേഷതകള്‍ ഉള്ള കോന്നി നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന സ്ഥാനാര്‍ഥി ഡി വൈ എഫ് ഐ യുടെ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ട്രഷറര്‍ ആയ സഖാവ് എം എസ് രാജേന്ദ്രന്‍ ആണ്.പാവങ്ങള്‍ക്ക് അവകാശപ്പെട്ട റേഷന്‍ അരി പോലും കട്ട് മുടിച്ചു ലാഭമുണ്ടാക്കി ആ ലാഭം മദ്യക്കച്ചവടത്തില്‍ വിനിയോഗിച്ച അഴിമതി പ്രകാശ് വികസനം മുരടിപ്പിച്ചു നശിപ്പിച്ച മണ്ഡലത്തിന് പുതിയ പ്രത്യാശയുടെ വെള്ളി വെളിച്ചവുമായാണ് സ:രാജേന്ദ്രന്‍ ജനവിധി തേടുന്നത് .പൊള്ളുന്ന നേരുകളുടെ കനല്‍ വഴികള്‍ താണ്ടി,സമരോല്സുകമായ യൌവനത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് കടന്നുവരുന്ന സ:രാജേന്ദ്രന് കരുത്തുപകരുന്നത് സ്വന്തം ഏട്ടനെ കുറിച്ചുള്ള ചുവന്ന ഓര്‍മ്മകളാണ് .
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ എസ് എഫ് ഐ യുടെ രക്ത നക്ഷത്രാങ്കിത ശുഭ്ര പതാക ഉയര്‍ത്തിപ്പിടിച്ച് വിപ്ലവ മുദ്രാവാക്യങ്ങളുടെ ഇടിമുഴക്കം തീര്‍ത്ത സ:എം എസ് പ്രസാദിനെ ഈ നാട്ടുകാര്‍ മറക്കാന്‍ സമയമായിട്ടില്ല.സ:സി വി ജോസിനെ കാമ്പസിനുള്ളില്‍ അരും കൊല ചെയ്തതിന് സാക്ഷിയായ സ:പ്രസാദിനെ ചിറ്റാര്‍ ഫോറസ്റ്റ് ഡിപ്പോയില്‍ വച്ച് ഒരു തിരുവോണ നാളില്‍ ഖദര്‍ ധരിച്ച കാട്ടാളന്മാര്‍ മൃഗീയമായി വധിച്ചപ്പോള്‍ സ:രാജേന്ദ്രന് നഷ്ടമായത് സ്വന്തം ഏട്ടനെയാണ്.അഴിമതിക്കും അനീതിക്കും എതിരെ പോരാടാന്‍ ആ ഏട്ടന്റെ പാത തന്നെ തിരഞ്ഞെടുത്തുകൊണ്ട് വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന സഖാവിന് ഡി വൈ എഫ് ഐ പ്രമാടം വില്ലേജ് കമ്മറ്റി എല്ലാ വിജയാശംസകളും നേരുന്നു ഒപ്പം ഒരായിരം ചുവപ്പന്‍ അഭിവാദ്യങ്ങളും.